കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 135 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,4040 രൂപയായി വര്‍ധിച്ചു. പവന്റെ വില 1080 രൂപ വര്‍ധിച്ച് 1,12,320 രൂപയായി ഉയര്‍ന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണവില വലിയ മാറ്റമില്ലാതെ തുടരുകയാണ്.
0.1 ശതമാനം നേട്ടമാണ് ഉണ്ടായത്. 4,333.91 ഡോളറായാണ് വില ഉയര്‍ന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 4358.80 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇടിഞ്ഞത്. ഇറാന്‍-ഇസ്രായേല്‍ സമാധാനകരാറില്‍ ഇനിയും അനിശ്ചിതത്വം നിലനില്‍ക്കുന്നത് മൂലം നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് സ്വര്‍ണവില ഇടിയുന്നതിനുള്ള കാരണം. ഇതിനൊപ്പം യുഎസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ പുറത്തുവരുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കും. അതേസമയം, സ്വര്‍ണം സംബന്ധിച്ച ഗോള്‍ഡ്മാന്‍ സാച്ചസ് പ്രവചനവും വിപണിയുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.2026ല്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്നാണ് സാചസ് പറയുന്നത്. ഇത് വിപണിയെ നെഗറ്റീവായി സ്വാധീനിക്കുന്നുണ്ട്.ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ സൂചിക നിഫ്റ്റി 109 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ സൂചിക സെന്‍സെക്‌സ് 360 പോയിന്റ് വ്യാപാരം ആരംഭിച്ചു. കഴിഞ്ഞ ദിവസം സെന്‍സെക്‌സിന് ഒരു പോയിന്റ് നഷ്ടം രേഖപ്പെടുത്തിയിരുന്നു.
Post a Comment