അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ ഇന്ന് അവധി, പകർച്ചവ്യാധികളും പെരുകുന്നു



കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. മൂന്നു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിലേയും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അതീവ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.


മലപ്പുറത്തും വയനാട്ടിലും ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും നൽകി. കേരളതീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും ഉണ്ട്. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. നാളെ മുതൽ മഴയുടെ തീവ്രത കുറയാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.


Post a Comment

Previous Post Next Post
Paris
Paris