പ്രവാസി ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിൻ ചാത്തമംഗലം പഞ്ചായത്ത്‌ തല ഉദ്ഘാടനം സംഘടിപ്പിച്ചു


 കട്ടാങ്ങൽ : 
"പ്രവാസത്തിന്റെ കരുത്ത് പോരാട്ടത്തിന്റെ നേർസാക്‌ഷ്യം "എന്ന പ്രമേയത്തിൽ പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ ചാത്തമംഗലം പഞ്ചായത്ത്‌ തല ഉദ്ഘാടനം ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ എൻ. എം ഹുസൈൻ പ്രവാസി ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൊയ്‌ദീൻ കോയ പാലകുറ്റി ക്ക് നൽകി നിർവഹിച്ചു.


കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ. പി ഹംസ മാസ്റ്റർ, ഒ. ഹുസൈൻ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ. പി ഹമീദ് മാസ്റ്റർ,പി ടി അബ്ദുള്ള മാസ്റ്റർ, ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ നദീറ, ഉമ്മർ വെള്ളലശേരി, സലീം മലയമ്മ, പ്രവാസി ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി ഇ. പി ജമാൽ, ട്രഷറർ ഇ. പി മഹമൂദ്,വനിതാ ലീഗ് കുന്നമംഗലം മണ്ഡലം ആക്ടിങ് പ്രസിഡന്റ്‌ പി. നുസ്രത് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris