മാവൂർ :
മാവൂർ പഞ്ചായത്തിൽ എളമരം പാലം മുതൽ തെങ്ങില കടവ് പാലം വരെയുള്ള ഭാഗങ്ങൾ സാമൂഹ്യ ദ്രോഹികൾ മാലിന്യം ഉപേക്ഷിച്ചു പോകുന്നത് പതിവാണ്. സ്വന്തം കുഞ്ഞുങ്ങളുടെ പാമ്പേഴ്സ് മുതൽ പച്ചക്കറി, മാംസ മാലിന്യങ്ങൾ വരെ ഇതിൽ പ്പെടും. ഇരു വശങ്ങളിലും ഉപയോഗ ശൂന്യമായ വയലുകളും, റോഡരികിൽ കാടും, അരികിൽ വീടുകൾ ഇല്ലാത്തതും അതിലൂടെ യാത്ര ചെയ്യുന്ന പലർക്കും ഇത് മാലിന്യം വലിച്ചെറിയാൻ ഏറെ സൗകര്യമുള്ള ഇടമാക്കുന്നു.
മാവൂർ പഞ്ചായത്തിന്റെയും പോലീസിന്റെയും അടിയന്തരമായ ഇടപെടൽ പൊതുജനങ്ങളും യാത്രക്കാരും ഈ വിഷയത്തിൽ ആവശ്യപ്പെടുന്നു. ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് മാലിന്യ ബോക്സുകൾ സ്ഥാപിച്ചുകൊണ്ടും ഈ വിഷയത്തിൽ അടിയന്തരമായിഇടപെടണം.
Post a Comment