മാവൂരിൽ മിനി സിവിൽ സ്റ്റേഷൻ കൊണ്ടുവരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂണിറ്റ്


 മാവൂർ : മാവൂരിന്റെ വികസനത്തിന് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മാവൂരിൽ എത്തിക്കണമെന്നുവ്യാപാരി വ്യവസായി ഏകോപന സമിതി മാവുർ യുണിറ്റ് ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു മാവൂർ ചാലിയാർ ജലക്കിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ ജിജി കെ തോമസ് ഉദ്ഘാടനം ചെയ്തു .


 ആശ്വാസ് പദ്ധതി കൺവീനർ കെ കബീർ മുഖ്യപ്രഭാഷണം നടത്തി . നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രസന്നൻ തിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു യൂണിറ്റ് പ്രസിഡണ്ട് നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി എം ഉസ്മാൻ റിപ്പോർട്ടും യൂണിറ്റ് ട്രഷറർ മോഹൻദാസ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു കച്ചവട സീസൺ സമയങ്ങളിൽ മാത്രം വർഷം തോറും എല്ലാ ചിലവുകളും സഹിച്ച് കച്ചവടം നടത്തിവരുന്ന വ്യാപാരികൾക്ക് തിരിച്ചടിയാകും വിധം ഓഫർ സെയിലുകളും മറ്റും നടത്തുന്ന വിവിധ സംഘടനകൾ സ്ഥാപനങ്ങൾ അത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്നും വ്യാപാരി കൾക്ക് ദ്രോഹമാവുന്ന വിധം കച്ചവടം നടത്തുന്ന സഹകരണ പ്രസ്ഥാനങ്ങളോട് നിസ്സഹകരണം പുലർത്തുമെന്നും മാവൂർ ഗ്രാസിം ഭൂമിയിൽ സർക്കാർ സർക്കാറിതര പദ്ധതികൾ നടപ്പിലാക്കാൻ എത്രയും പെട്ടെന്ന് മുൻകൈയെടുക്കണമെന്നും മാവൂരിൽ ഒരു മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കണം എന്നും വിവിധ പ്രമേയങ്ങളിലായി സി പി ബാബുരാജ് എം സഹദ് മോൻ കെ സേതുമാധവൻ എന്നിവർ ആവശ്യപ്പെട്ടു
 പരിപാടിയിൽ മാവൂർ ഫയർഫോഴ്‌സ് ആസ്ഥാനം വരാൻ ശക്തമായ പിന്തുണ നൽകിയതിന് നന്ദി സുചകമായി മാവുർ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ യൂണിറ്റിനെ ആദരിച്ചു എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും സംസ്ഥാനത്തെ മികച്ച ബി എൽ ഓ ആയി തിരഞ്ഞെടുക്കപ്പെട്ട രാജേഷിനെയും സിഎ ബിരുദം നേടിയ ഹരിശങ്കറിനെയും അനുമോദിച്ചു 2026- 28 വർഷ കാലയളവിലേക്ക് ഉള്ള ഭാരവാഹികളായി നാസർ മാവൂരാൻ പ്രസിഡണ്ട് എം ഉസ്മാൻ ജനറൽ സെക്രട്ടറി കെ മോഹൻദാസ് ട്രഷറർ ആയും 15 അംഗ കമ്മറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു

Post a Comment

Previous Post Next Post
Paris
Paris