എസ്‌ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാര്‍, എല്ലാം അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരമെന്ന് മൊഴി, രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകം


ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാന്മാർ മർദ്ദിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്‌ഐമാർ.


രക്ഷപ്രവർത്തനം അന്വേഷിക്കുന്ന എസ്‌ഐടിക്ക് മുന്നിലായിരുന്നു കരഞ്ഞുകൊണ്ടുള്ള മൊഴി. എസ്‌ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്‌ഐമാർ പറഞ്ഞു. ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതിയില്‍ എസ്‌ഐടി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു. ഐപിസി 308 ചേർത്തതില്‍ വിശദീകരണം നല്‍കി. വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 308 ചേർത്തെന്ന് എസ്‌ഐടി വ്യക്തമാക്കി. മെഡിക്കല്‍ ബോർഡിലെ ഡോക്ടേഴ്സിന്റെ അഭിപ്രായം തേടിയിരുന്നു. ആദ്യ റിപ്പോർട്ട്‌ തിരുത്താൻ ഉന്നത ഇടപെടല്‍ നടന്നെന്നതും റിപ്പോർട്ടില്‍ മുൻകൂർ ജാമ്യഹർജി കോടതി പത്താമതായി ലിസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris