ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് പാലിയേറ്റീവ് വളണ്ടിയർ ഏകദിന ശില്പശാല നടത്തി


കട്ടാങ്ങൽ :ചാത്തമംഗലം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജ് സി എച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലന ശില്പശാല നടത്തി. മെഡിക്കൽ കോളേജ് സി എച്ച് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൂക്കോയതങ്ങൾ ഹോസ്പിസ് ശില്പശാലക്ക് നേതൃത്വം നൽകി.




 70 വളണ്ടിയർമാർ ശില്പശാലയിൽ രജിസ്റ്റർ ചെയ്തു. സി എച്ച് സെന്റർ പ്രസിഡണ്ട് കെ പി കോയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എൻ എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.സി എച്ച് സെന്റർ സെക്രട്ടറി ഒ ഹുസൈൻ, ജനറൽ മാനേജർ അബ്ദുറഹിമാൻ, ഡോ. ഷാഹിദ, പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ പി ടി അബ്ദുള്ള മാസ്റ്റർ, എ കെ ഇബ്രാഹിം ഹാജി സംസാരിച്ചു. കരീം വാഴക്കാട്, സത്യപാലൻ പാലാഴി എന്നിവർ ക്ലാസ്സ്‌ എടുത്തു. അസിസ്റ്റന്റ് കോ ഓർഡിനേറ്റർ മുംതാസ് ഹമീദ് നന്ദി പറഞ്ഞു. 
ഫോട്ടോ :ചാത്തമംഗലം പഞ്ചായത്ത്‌ പി ടി എച്ച് വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലന ശില്പശാല സി എച്ച് സെന്റർ പ്രസിഡണ്ട് കെ പി കോയ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Paris
Paris