എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്തുതൃഹമായ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അംഗനവാടി, വർക്കർമാർ, ഹെൽപ്പർ എന്നിവർക്കുള്ള യാത്രയപ്പ് നൽകി.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കർമാർ,ഹെൽപ്പർ എന്നിവർക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ഉനൈസത്ത് കെ.കെ. അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കാദർ മാസ്റ്റർ, ജസിയ ടീച്ചർ, ഹൈറുന്നിസ, സെക്രട്ടറി ആദർശ്, ICDS ഓഫീസർ റീജ, ഫാത്തിമ ടീച്ചർ, ബിൽകീസ് ടീച്ചർ, വി.എം. മനോജ് എന്നിവർ ആശംസകൾ അറിയിച്ചു.
Post a Comment