അക്ഷരമുറ്റത്തെ 'കദീജ ടീച്ചർ' പടിയിറങ്ങുന്നു; നാലു പതിറ്റാണ്ടിന്റെ സേവനത്തിന് പഴൂരിൽ ഹൃദ്യമായ യാത്രയയപ്പ്.



പാഴൂര്‍: നാലു പതിറ്റാണ്ടിലേറെ ഒരു ഗ്രാമത്തിലെ കുരുന്നുകള്‍ക്ക് അക്ഷരങ്ങളും അക്കങ്ങളും പറഞ്ഞു കൊടുത്ത അങ്കണവാടി വര്‍ക്കര്‍ പി, കദീജ സര്‍വീസില്‍ നിന്നു വിരമിക്കുന്നു. കുന്ദമമംഗലം ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലെ 96 ാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് കദീജ വിരമിക്കുന്നത്. അങ്കണവാടി പരിസരത്തു നടന്ന ചടങ്ങില്‍ അവര്‍ക്ക് ഹൃദ്യമായ യാത്രയപ്പ് നല്‍കി.


യാത്രയയപ്പ് സമ്മേളനം നിയുക്ത എം.എല്‍.എ എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ മുഖ്യാതിഥിയായിരുന്നു. ചാത്തമംഗല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഒ, സ്മിജ, ഇ. അബ്ദുല്‍ അസീസ്, സുബൈദ അയ്യപ്പക്കുളങ്ങര, പ്രൊജക്ട് ഓഫീസര്‍ കെ. ജയശ്രീ, ഐ.സി.ഡി.എസ് സൂപ്രവൈസര്‍ സുലോചന, പി.കെ, ഗോപാലന്‍, സി.ടി. ജനകന്‍, പി. ഇഖ്ബാല്‍, ഇ.എം. വാസുദേവന്‍, എം.കെ. ബഷീര്‍ മാസ്റ്റര്‍, ചോലക്കല്‍ സിദ്ദീഖത്ത് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. കദീജ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. ഹര്‍ഷല്‍ പറമ്പില്‍ സ്വാഗതവും കെ.എം. ബഷീര്‍ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris