സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു



സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 മാണ് വിജയശതമാനം. കേരളം, ലക്ഷദ്വീപ് ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി.


cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലമറിയാം. കൂടാതെ ഡിജിലോക്കർ, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. ഇന്റർനെറ്റ് സൗകര്യം പരിമിതമായ സ്ഥലങ്ങളിലുള്ളവർക്കായി ഐ.വി.ആർ.എസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

18 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 10.2 ലക്ഷം ആൺകുട്ടികളും 8.3ലക്ഷം പെൺകുട്ടികളും ഉൾപ്പെടും. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10വരെയാണ് പരീക്ഷ നടന്നത്. 


Post a Comment

Previous Post Next Post
Paris
Paris