അബ്ദുൽ റഹീം കേരളത്തിൽ; രണ്ടുപതിറ്റാണ്ട് കാലത്തെ ജയിൽ വാസത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തി



കരിപ്പൂർ: ഇരുപത് വർഷക്കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലെത്തി. വൈകാതെ കോടോമ്പുഴയിലെ വീട്ടിലെത്തും. 'എല്ലാവർക്കും നന്ദി അറിയിക്കുന്നു..' അബ്ദുൽ റഹീം പറഞ്ഞു. സൗദി സമയം ബുധനാഴ്ച രാത്രി 11.55 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ ഇന്ന് രാവിലെ 7.35-ഓടെ അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തി.



ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ എയർപോർട്ടിൽ എത്തിച്ച് എമിഗ്രെഷൻ ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.

റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബവും റഹീമിനോടൊപ്പം കോഴിക്കോട്ടേക്ക് യാത്ര ചെയ്യന്നുണ്ടെന്നും സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു


Post a Comment

Previous Post Next Post
Paris
Paris