ഡി കെ ഇനി തലപ്പത്തേക്ക്



കർണാടക രാഷ്ട്രീയത്തിൽ ദിവസങ്ങളായി തുടരുന്ന ആകാംക്ഷകൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിൽ വിരാമമാകുന്നു. ചർച്ചകൾക്കുമൊടുവിൽ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് കോൺഗ്രസിന്റെ കരുത്തനായ നേതാവ് ഡി.കെ. ശിവകുമാർ എത്തുന്നുവെന്ന സുപ്രധാന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അടുത്ത ആഴ്ച തന്നെ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന.


​നാളെ ചേരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. ദളിത് വിഭാഗത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകണം എന്നതടക്കം സിദ്ധരാമയ്യ ക്യാമ്പ് മുന്നോട്ടുവെച്ച ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഈ തീരുമാനത്തിലേക്ക് എത്തിയത്. യാതൊരുവിധ പൊട്ടിത്തെറികൾക്കുമിടയാക്കാതെ വളരെ സ്വാഭാവികമായ ഒരു അധികാര കൈമാറ്റത്തിനാണ് ഡൽഹിയിൽ കളമൊരുങ്ങിയത്.
​പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടെ ഡി.കെ. ശിവകുമാർ നിലവിലുള്ള കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണ് അറിയാൻ കഴിയുന്നത്. ചർച്ചകൾ പൂർത്തിയാക്കുന്നതിനായി ഡൽഹിയിൽ തുടരുന്ന അദ്ദേഹം നാളെയോടെ ബംഗളൂരുവിൽ തിരിച്ചെത്തും. ഇതിനിടയിൽ കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല നേരിട്ട് ബംഗളൂരുവിൽ എത്തി നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്. സിദ്ധരാമയ്യയുടെ അടുത്ത നീക്കങ്ങൾ എന്താകും എന്നതിലാണ് ഇനി ഏവരുടെയും ശ്രദ്ധ.
കോൺഗ്രസിന്റെ ഈ തീരുമാനം കർണാടക രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ  ഡി.കെ. ശിവകുമാർ എന്ന തന്ത്രജ്ഞനായ നേതാവ് മുഖ്യമന്ത്രി പദത്തിൽ എത്തുമ്പോൾ അത് പാർട്ടിക്ക് കൂടുതൽ ഗുണം ചെയ്യുമോ? 

Post a Comment

Previous Post Next Post
Paris
Paris