കൊടുവള്ളിയിൽ തെരുവ് നായ ആക്രമണം: അഞ്ചിലധികം പേർക്ക് പരിക്ക്



കൊടുവള്ളി: കൊടുവള്ളിയിൽ വ്യാപക തെരുവ് നായ ആക്രമണം. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ശേഷമുണ്ടായ ആക്രമണത്തിൽ നാലിലധികം പേർക്ക് നായയുടെ കടിയേറ്റു.


വഴിയിലൂടെ നടന്നുപോയവർക്കും വാഹനയാത്രക്കാർക്കും നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കൊടുവള്ളി സി.എച്ച്.സിയിൽ (പ്രാഥമിക ആരോഗ്യ കേന്ദ്രം) പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.


പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post
Paris
Paris