തിരുവനന്തപുരം; സാധാരണക്കാരുടെ നെഞ്ചത്തടിച്ച് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും, ഡീസലിനും ലിറ്ററിന് 90 പൈസ വീതമാണ് കൂട്ടിയത്. അഞ്ചുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 111 രൂപ 71 പൈസയായി ഉയര്‍ന്നു. ഡീസല്‍ വിലയും നൂറ് കടന്നു. കൊച്ചിയില്‍ ലിറ്ററിന് 109 രൂപയാണ് പെട്രോള്‍ വില. ഡീസല്‍ 98 രൂപ 63 പൈസയായി ഉയര്‍ന്നു. പുതിയ നിരക്കുകള്‍ രാവിലെ മുതല്‍ നിലവില്‍ വന്നു. മെയ് 15ന് പെട്രോളിനും, ഡീസലിനും മൂന്നുരൂപ വീതം കൂട്ടിയിരുന്നു.
Post a Comment