കോഴിക്കോട്ട് വൻ മയക്കുമരുന്ന് വേട്ട; രണ്ട് കിലോ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ



കോഴിക്കോട്: പന്തീരാങ്കാവിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് കിലോ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ സസ്‌റിൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.


 വിപണിയിൽ മൂന്ന് കോടിയോളം വിലവരുന്നതാണ് പിടികൂടിയ നിരോധിത ലഹരി. കാറിൻ്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്

Post a Comment

Previous Post Next Post
Paris
Paris