കൂളിമാട് : കൊതിച്ച കോഴ്‌സും മികച്ച തൊഴിലും ലഭിക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ നല്കാൻ പി എം ഫൗണ്ടേഷനുമായി സഹകരിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച സൗജന്യ കരിയർ ക്ലിനിക്ക് വേറിട്ട അനുഭവമായി. പി എം ഫൗണ്ടേഷൻ കോർഡിനേറ്റർ മുഹമ്മദ് ശഫീഖ് മുട്ടിൽ,
ഫെല്ലോമാരായ സി മുഹമ്മദ് അജ്മൽ, ഷരോൺ കെ മീരാൻ, പി. സി മുഹമ്മദ് റഈസ് എന്നിവർ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി സംവദിച്ചു. എസ്എസ്എൽസി,+2 കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വ്യക്തമായ ദിശാബോധം നൽകിയ കരിയർ ക്ലിനിക്കിൽ ജില്ലക്കകത്തും പുറത്തും ഉള്ള നിരവധി പേർ പങ്കെടുത്തു.
. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി എം. ഫൗണ്ടേഷൻ പ്രതിനിധികൾക്ക് മഹല്ല് കമ്മിറ്റിയുടെ ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെടിഎ നാസർ അധ്യക്ഷനായി. മഹല്ല് കമ്മിറ്റി ജ: സെക്രട്ടരി കെ. വീരാൻ കുട്ടി ഹാജി,
ക്രസ്റ്റ് കൺവീനർ അയ്യൂബ് കൂളിമാട്, ഖത്വീബ് മുഹമ്മദ് മിൻഹാജ് ഫൈസി, സി.പി.എ. മുനീർ മാസ്റ്റർ, കെ.എ. റഫീഖ്, കെ.കെ.ഫൈസൽ, കെ.മുജീബ്,എ. ഫൈസൽ, മജീദ് കൂളിമാട്സംസാരിച്ചു.
Post a Comment