ചൂലൂർ : സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നെച്ചൂളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷമായ സൂര്യോത്സവ് 2026ന്റെ ഭാഗമായി സംഘടിപ്പിച്ച വനിത സംഗമം “അവൾ” ശ്രദ്ധേയമായ പങ്കാളിത്തത്തോടും ക്രമബദ്ധമായ നടത്തിപ്പോടും കൂടി നടന്നു.
ചടങ്ങിന് ജനറൽ കൺവീനർ അരുൺ മോഹൻ സ്വാഗതം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ബവിത പി അധ്യക്ഷത വഹിച്ചു.
സിവിൽ സർവീസ് റാങ്ക് ഹോൾഡറായ ഡോ. ആതിരാ സുഗതൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. ആതിരാ സുഗതനും അനഘ സുഗതനും അനുമോദനം സ്വീകരിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായി ബൂട്ട്ലാൻഡ് ഫൗണ്ടേഷൻ ഡയറക്ടർ ലയ വി നായർ പങ്കെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് ആശംസകൾ അർപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ കൊരമ്പറ്റയും ജിഎസ്‌ടി വകുപ്പ് കോഴിക്കോട് സ്റ്റേറ്റ് ടാക്സ് ഓഫീസർ ജിഷ കെ യും ആശംസകൾ നേർന്നു.
ബൂട്ട്ലാൻഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഡയറക്ടർ ലയ വി നായർ അനുമോദനം നിർവഹിച്ചു.
കേരള പോലീസ് സോഷ്യൽ പോലീസ് ഡിപ്പാർട്മെന്റിലെ എ.എസ്.ഐ ഷീന പി.പി, റസീന പി.കെ എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കായി സ്വയംരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
തുടർന്ന് “അവൾ – അറിവ്, ആത്മവിശ്വാസം, അഭ്യുദയം” എന്ന പ്രമേയത്തിൽ സെമിനാർ നടന്നു. മോഡറേറ്റർ സരിത പി ചർച്ചകൾക്ക് നേതൃത്വം നൽകി. അഡ്വ. പ്രിയ വി, ഡോ. നിഷ ഡി, അഭിരാമി ഇ, സ്നേഹപ്രഭ എന്നിവർ വിഷയാവതരണം നടത്തി.
വനിതകളുടെ കലാപരിപാടികളും ചടങ്ങിന് കൂടുതൽ മിഴിവേകി.
സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ സെക്രട്ടറി സജിത് ബി കെ നന്ദി രേഖപ്പെടുത്തി.
Post a Comment