ഒറ്റയടിക്ക് 1080 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,13,000ലേക്ക്


കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് ഇന്ന് ഒറ്റയടിക്ക് 1080 രൂപയാണ് വര്‍ധിച്ചത്. 1,12,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്.



 14,110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇതിന്റെ ഫലമായി എണ്ണവില കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വര്‍ധിച്ചത്.

Post a Comment

Previous Post Next Post
Paris
Paris