സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെ വൈകീട്ട് നേരിയ തോതില്‍ കയറിയ സ്വര്‍ണ വിലയാണ് ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞത്. യുഎസ്-ഇറാന്‍ സമാധാന കരാര്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനാല്‍, യുഎസ് ഡോളറിന്റെ വില ഉയര്‍ന്നതും, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും കാരണമാണ് വിലയില്‍ ഇടിവുണ്ടായത്. ജൂണ്‍ മാസത്തെ എംസിഎക്സ് സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.32% കുറഞ്ഞ് 1,51,280 എന്ന നിലയിലെത്തി.
ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 14150 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14020 രൂപയായി കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണം ഇന്ന് 112160 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഇന്നലെ വൈകീട്ട് 113200 രൂപ എന്ന നിലയിലാണ് സ്വര്‍ണ വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചിരുന്നത്. പവന്‍ വിലയില്‍ 1040 രൂപയുടെ ഇടിവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.
അക്ഷയ തൃതീയയ്ക്ക് 114240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്കായിരുന്നു ഇത്. ഇതിന് ശേഷം സ്വര്‍ണ വില താഴ്ന്നു. ഏപ്രില്‍ 2 ന് രേഖപ്പെടുത്തിയ 109240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക്. അന്താരാഷ്ട്ര രംഗത്ത് തുടരുന്ന സമ്മര്‍ദ്ദമാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
വെടിനിര്‍ത്തല്‍ നീട്ടിയിട്ടും യുഎസ്-ഇറാന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച ഇതുവരെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 17% ത്തിലധികം ഉയര്‍ന്നു, ബാരലിന് 105 ഡോളറിന് മുകളിലായി. എണ്ണവിലയും ഡോളര്‍ മൂല്യവും ആണ് കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.
'സ്വര്‍ണ വിലയിലെ പ്രധാന സമ്മര്‍ദ്ദം ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവാണ്, ഇത് പണപ്പെരുപ്പത്തെ കൂടുതല്‍ ഉയര്‍ത്തുകയും ദീര്‍ഘകാല ഉയര്‍ന്ന പലിശനിരക്കിന്റെ പ്രതീക്ഷകള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് സ്വര്‍ണം പോലുള്ള ലാഭകരമല്ലാത്ത ആസ്തികളുടെ ആകര്‍ഷണം കുറയ്ക്കുന്നു.
Post a Comment