ഇസ്രായേൽ അമേരിക്കൻ ഭീകരത ലോകസമാധാനം തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പ്രതിഷേധ റാലി സംഘടിപ്പിച്ചു കുന്നമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്
അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധവെറി ലോകസമാധാനം തകർക്കുന്നു എന്നും ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രത്തെ ഒറ്റപ്പെടുത്തണമെന്നും പിഞ്ചു മക്കളെ കൊന്നെടുക്കുന്ന നരഹത്യ ക്കെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു അമേരിക്കൻ ഇസ്രായേൽ കൂട്ടക്കുരുതിയിൽ ലോകരാഷ്ട്രങ്ങൾ പ്രതികരിക്കണമെന്നും സമാധാനം പുനസ്ഥാപിക്കുന്നതിന് യുഎൻഒ ഇടപെടണമെന്നും മുദ്രാവാക്യമുയർത്തിയാണ് പ്രകടനം നടത്തിയത് നിയോജകമണ്ഡലം നേതാക്കളായ ഹനീഫ പാലാഴി അഷ്റഫ് കുട്ടിമോൻ ഡോക്ടർ മുഹമ്മദ് അഹമ്മദ് നദ്‌വി റഷീദ് പി പി അഹമദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment