പാഴൂർ :
പൊതു സമൂഹത്തിൽ നിന്നും പുതു തലമുറ മാറി സഞ്ചരിക്കുന്ന നവ യുഗ ലോക ക്രമത്തിൽ പാഴൂർ മുന്നൂർ തോട്ടമുറിയിൽ താമസിക്കുന്ന വാവാട്ട് അഹമ്മദ് കുട്ടി യുടെ ഇളയ മകൻ വാവാട്ട് ജവാദ് രക്ത ദാനം തന്റെ ജീവിത ദൗത്യം മാണ് എന്ന് തിരിച്ചറിഞ്ഞു കോഴിക്കോട് മെഡിക്കൽ കോളേജ്, കെ എം സി ടി മെഡിക്കൽ കോളേജ്, എം വി ആർ ക്യാൻസർ സെന്റർ അടക്കമുള്ള ആശുപത്രികളിൽ സ്വയം സന്നദ്ധനായി രോഗികൾ ആവശ്യപ്പെടുന്നതിന് അനുസരിച് ഏത് പാതി രാത്രിയിൽ വിളിച്ചാലും സ്വന്തം ചിലവിൽ യാത്ര ചെയ്തു ഒരു പ്രതിഫലവും ജനങ്ങളുടെ പ്രശംസയും ആഗ്രഹിക്കാതെ രക്തം ദാനം ചെയ്യുന്നത്.
തന്റെ യുവത്വം, ജീവിതം ദൈവം തന്നത് സമൂഹത്തെ സേവിക്കാൻ ആണ് എന്ന ഈ യുവാവിന്റെ നിശ്ചയ ദാർഢ്യത്തിന്റെ മുൻപിൽ പലപ്പോഴും വീട്ടുകാരും നാട്ടുകാരും അമ്പരന്നിട്ടുണ്ട്. കഴിഞ്ഞ വർഷം തോട്ടമുറി റെസിഡന്റ്‌സ് അസോസിയേഷൻ ജവാദിനെ ആദരിച്ചിട്ടുണ്ട്.
Post a Comment