ആരോഗ്യ വിഭാഗം ശുചിത്വ പരിശോധന



കട്ടാങ്ങൽ  : NIT"രാഗംഫെസ്റ്റ്"2026.       ആഘോഷത്തോട നുബന്ധിച്ച് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിനും ഭക്ഷ്യ വിഷബാധ തടയുന്നതിനും പരിപൂർണ ശുചിത്വം ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ വിഭാഗം പരിശോധന  നടത്തി .  
NIT CALICUT,REC,കട്ടാങ്ങൽ കമ്പനിമുക്ക്,എന്നീ പ്രദേശങ്ങളിലാണ് പരിശോധന .


കുടിവെള്ളത്തിൻ്റെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനും,സുരക്ഷിതമായി ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കുന്നതിനും, പാചകം ചെയ്യുന്നതിനും,പ രിപൂർണ ശുചിത്വം പാലിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുംകർശന നിർദ്ദേശങ്ങൾ നൽകി. കൂടാതെ ആർ ഇ സി പൗൾട്രി ഫാം, വെറ്റിനറി ആശുപത്രി ചാത്തമംഗലം എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ചൂലൂർ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ. എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ അബ്ദുൽ ഹക്കീം . കെ പി, സുധീർ എം, മജ്നു ടി,NIT ക്ലിനിക് ഡോക്ടർ : സ്റ്റാലിൻ എന്നിവരാണ് പരിശോധന നടത്തിയത്.  
              ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, കോട്പ നിയമം പാലിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris