സ്വര്‍ണത്തില്‍ ശനിയാഴ്ച്ച 'കുതിപ്പ്', എന്നിട്ടും പവനില്‍ 18,320 രൂപയുടെ മാര്‍ച്ച്‌ ഇടിവ്!




സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വലിയ കുതിപ്പ്. ഗ്രാമിന് 230 രൂപയും പവന് 1,840 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ കയറ്റത്തിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരവിലയും ഉയര്‍ന്നത്.


ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13,575 രൂപയാണ്. ഒരു പവന്റെ വില 1,08,600 രൂപയായും ഉയര്‍ന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ ഗ്രാം വില 11,155 രൂപയാണ്. വെള്ളിവില ഗ്രാമിന് 245 രൂപയില്‍ തുടരുന്നു.

ഈ മാസം തുടക്കത്തെ വച്ചുനോക്കുമ്പോള്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം പകരുന്ന നിലയിലാണ് വില. മാര്‍ച്ച്‌ ഒന്നിന് 1,26,920 രൂപയായിരുന്നു വില. അന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു പവനില്‍ 18,320 രൂപയുടെ കുറവ്.

സാധാരണയായി യുദ്ധം, ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷം തുടങ്ങിയ സമയങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് പതിവ്. കാരണം, അത്തരത്തിലുള്ള അനിശ്ചിത സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ 'safe haven' ആസ്തികളായ സ്വര്‍ണത്തിലേക്ക് മാറും.

പക്ഷേ ഇറാന്‍-യുഎസ് സംഘര്‍ഷത്തിനിടെ സ്വര്‍ണവില കുറഞ്ഞത് പല ഘടകങ്ങളുടെ ഫലമാണ്. ഇത്തവണ യുദ്ധം= സ്വര്‍ണവില വര്‍ധന എന്ന ഫോര്‍മുല ഫലിച്ചില്ല. ഇത്തവണ യുദ്ധത്തില്‍ ഡോളറിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് സ്വര്‍ണത്തിന് മുന്നേറാന്‍ സാധിക്കാതെ വന്നത്. ഡോളര്‍ ശക്തമാകുമ്പോള്‍ സ്വര്‍ണത്തില്‍ സമ്മര്‍ദ്ദം നേരിടുന്നത് പതിവാണ്. മാത്രവുമല്ല, സ്വര്‍ണത്തില്‍ ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതും വിലയിടിച്ചു.

കേരളത്തിന് നല്ലത്

സ്വര്‍ണം വാങ്ങിക്കൂട്ടുകയെന്നതാണ് മലയാളികളുടെ ശീലം. വിവാഹം അടക്കമുള്ള കാരണങ്ങള്‍ അതിനു പിന്നിലുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണവില കുറഞ്ഞിരിക്കുന്നതാണ് കേരളത്തിന് നല്ലത്. കല്യാണ സീസണ്‍ ഉടന്‍ വരാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വില കൈവിട്ടു ഉയരാത്തതിന്റെ ആശ്വാസം കുടുംബങ്ങള്‍ക്കും

Post a Comment

Previous Post Next Post
Paris
Paris