സെറ്റോ കെ എസ് എസ് പി എ കൂട്ടായ്മ നൈറ്റ് മാർച്ച് നടത്തി


 കോഴിക്കോട് :  286 മാസങ്ങളിലെ ക്ഷാമബത്ത ഉൾപ്പടെയുള്ള കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും കൂട്ടായ്മ പന്തം കൊളുത്തി നടത്തിയ നൈറ്റ് മാർച്ചിൽ പ്രതിഷേധം ആർത്തിരമ്പി. ശമ്പളപരിഷ്കരണ കുടിശ്ശിക,ശമ്പള പരിഷ്കരണം, ഇൻഷൂറൻസ്,പെൻഷൻ എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനങ്ങളിൽ മാത്രം ഒതുക്കിയ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം സെറ്റോ കെ എസ് എസ് പി എ കൂട്ടായ്മ സർക്കാരിന് മുന്നറിയിപ്പ് നൽകി.


 പ്രതിഷേധം കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു  . സെറ്റോ ജില്ല ചെയർമാൻ സിജു കെ നായർ അധ്യക്ഷത വഹിച്ചു. ടി അശോക് കുമാർ  ,എൻ ജി ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ്‌ പ്രേംനാഥ് മംഗലശ്ശേരി,കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറി എം വാസന്തി , കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ കെ പ്രമോദ് കുമാർ, എച്ച്. എസ് എസ് ടി. എ സംസ്ഥാന സെക്രട്ടറി എം.റിയാസ് , ടി. സുബൈദ,കെ ദിനേശൻ,,ഷാജു പി കൃഷ്ണൻ,സി. പ്രേമവല്ലി,സുനിൽകുമാർ പയിമ്പ്ര,എം.പി. സബീർ സാലി,എം കൃഷ്ണമണി,പി സി ബാബു, മധുരാമനാട്ടുകര, മുരളീധരൻ കന്മന, സി ശ്രീനാഥ് ,സംസാരിച്ചു.  എം ഷിബു ,കെ പി  മനോജ് കുമാർ ,ജിയോ ജെയ്സൺ ,വി സദാനന്ദൻ , രഞ്ജിത്ത് ചേമ്പാല,ഡി രവി  ,  എൻ.പി. രഞ്ജിത്ത് , കെ.വി രവീന്ദ്രൻ , വി.വിപീഷ്, കെ.പി. അനീഷ്കുമാർ , കെ.പി.സുജിത , കെ ഫവാസ് , സന്തോഷ് കുനിയിൽ, എസ് എൻ ബാനു പ്രകാശ് ,ഷൈമി പി, എലിസബത്ത് ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris