യുദ്ധ വെറിക്കെതിരെ യൂത്ത് ലീഗ് നൈറ്റ് മാർച്ച്‌


കുന്ദമംഗലം : അമേരിക്കൻ അധിനിവേശത്തിനും ഇസ്രായേൽ സയണിസ്റ്റ് ഭീകരതക്കുമെതിരെയുള്ള പ്രതിഷേധമുയർത്തി യൂത്ത് ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു.ലോക സമാധാനത്തിന് തുരങ്കം വെക്കുന്ന സാമ്രാജ്യത്ത ശക്തികൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധ ജ്വാലയായി നൈറ്റ് മാർച്ച്‌.
കുന്ദമംഗലം സിന്ധു തിയേറ്ററിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.




നിയോജകമണ്ഡലം പ്രസിഡന്റ്‌ സി കെ കുഞ്ഞിമരക്കാർ അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് ജില്ലാ ട്രെഷറർ കെ എം എ റഷീദ്, ഒ എം നൗഷാദ് ,മുസ്‌ലിം ലീഗ് മണ്ഡലം ട്രെഷറർഒ ഹുസൈൻ ,അരിയിൽ അലവി ,എം ബാബു മോൻ ,ഒ സലീം എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എ പി അബ്ദുസമദ് സ്വാഗതവും കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു.
നൈറ്റ് മാർച്ചിന് നിയോജകമണ്ഡലം ഭാരവാഹികളായ സി ടി മുഹമ്മദ്‌ ഷരീഫ് ,എൻ ടി അബ്ദുള്ള നിസാർ , അഡ്വ ടി പി ജുനൈദ് ,ടി പി സൈനുൽ ആബിദ് ,ഹബീബ് ചെറൂപ്പ, എ എം അൽത്താഫ് ,റസാഖ് പുള്ളന്നൂർ, ഉബൈദ് ജി കെ ,അൻഫാസ് കാരന്തൂർ ,ഫാസിൽ കള്ളൻതോട് ,റഹൂഫ് മലയമ്മ ,ഹാരിസ് പെരിങ്ങളം ,അൻസാർ പെരുവയൽ ,അഷ്‌റഫ്‌ പയ്യടിമീത്തൽ, പി എം ഷിഹാദ് ,യാസീൻ കൂളിമാട് ,നിസാം ചെറൂപ്പ,സിവി ജുനൈദ് ,ഹനീഫ് ,സിദ്ദിഖ് ഈസ്റ്റ് മലയമ്മ ,മുജീബ് പടനിലം, അൻവർ വി ഇ, അബൂബക്കർ സിദ്ദിഖ് ചെറൂപ്പ, ഹാഷിം കെ ടി ,റഊഫ് മൂർക്കനാട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris