മൂന്നുവര്‍ഷ ബിരുദം പടിയിറങ്ങുന്നു! ഇനി നാലുവര്‍ഷ ബിരുദകാലം; ഏകീകൃത അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി



സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന മൂന്നുവർഷ ബിരുദ കോഴ്‌സുകള്‍ക്ക് ഈ മാസം തിരശ്ശീല വീഴുന്നു.


രണ്ട് വർഷം മുൻപ് കേരളത്തിലെ മുഴുവൻ സർവകലാശാലകളിലും നാലുവർഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചിരുന്നു. മൂന്നുവർഷ ബിരുദത്തിന് അവസാനം പ്രവേശനം നേടിയ വിദ്യാർഥികളുടെ കാലാവധി ഈ മാർച്ചില്‍ പൂർത്തിയാകുന്നതോടെയാണ് ഈ പഠനരീതി സംസ്ഥാനത്ത് ചരിത്രമാകുന്നത്.

ഏകീകൃത അക്കാദമിക് കലണ്ടർ നിലവില്‍ വന്നു
നാലുവർഷ ബിരുദ കോഴ്‌സുകളുടെ അടുത്ത അധ്യയനവർഷത്തേക്കുള്ള ഏകീകൃത അക്കാദമിക് കലണ്ടർ സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. വിവിധ സർവകലാശാലകള്‍ക്കിടയിലുള്ള വിദ്യാർഥികളുടെ മാറ്റം സുഗമമാക്കുന്നതിനാണ് എല്ലാ സർവകലാശാലകളും ഒരേ കലണ്ടർ പിന്തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്. ഓണം, ക്രിസ്മസ് അവധി ദിനങ്ങളും ഈ പുതിയ കലണ്ടറിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

മൂല്യനിർണ്ണയത്തില്‍ പുതിയ മാറ്റങ്ങള


പുതിയ പരിഷ്‌കാരമനുസരിച്ച്‌ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെ പരീക്ഷാ മൂല്യനിർണ്ണയം അതത് ക്യാമ്പസുകളില്‍ തന്നെ പൂർത്തിയാക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. പരീക്ഷാ നടപടികള്‍ വേഗത്തിലാക്കാനും ഫലപ്രഖ്യാപനം കൃത്യസമയത്ത് നടത്താനും ഈ നീക്കം സഹായിക്കും. പരീക്ഷകള്‍ പൂർത്തിയാക്കി വിദ്യാർഥികള്‍ പുറത്തിറങ്ങുന്നതോടെ മൂന്നുവർഷ ബിരുദം എന്ന ഘടന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടും.


Post a Comment

Previous Post Next Post
Paris
Paris