മാർച്ച് 9 മുതൽ നടത്താനിരുന്ന ഗൾഫിലെ ഹയർ സെക്കണ്ടറി, എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു



ദുബൈ:ഗൾഫ് മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ മാസം നടക്കാനിരുന്ന ഹയർ സെക്കണ്ടറി, എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് 9 മുതൽ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.


നേരത്തെ മാർച്ച് 5, 6, 7 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചിരുന്നു. എന്നാൽ മേഖലയിലെ സാഹചര്യങ്ങളിൽ മാറ്റമില്ലാത്തതിനാലാണ് 19 വരെയുള്ള പരീക്ഷകളും മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകളും നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.

മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. അതേസമയം, മാർച്ച് 19-ന് ശേഷം സാഹചര്യങ്ങൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിൽ നിശ്ചയിച്ചിട്ടുള്ള മറ്റ് പരീക്ഷകൾ മാറ്റമില്ലാതെ തുടരും.

Post a Comment

Previous Post Next Post
Paris
Paris