വിമാനത്താവളങ്ങളിൽ ബാഗേജ് ട്രാക്ക് ചെയ്യാം; പുതിയ ഫീച്ചറുമായി ​ഗൂ​ഗിൾ


വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ടപ്പെടാറുണ്ടോ? ഇനി ആ ടെൻഷൻ‌ വേണ്ട. ബാ​ഗേജ് നഷ്ടപ്പെടുന്നതിന് ഒരു പരിഹാരം ഒരുക്കിയിരിക്കുകയാണ് ​ഗൂ​ഗിൾ. ‍ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ വഴി വിമാനത്താവളങ്ങളിൽ ബാ​ഗേജ് ട്രാക്ക് ചെയ്യാൻ കഴിയുന്നതാണ്. ഈ ഫീച്ചർ വഴി ബാ​ഗേജിന്റെ ലൈവ് ലൊക്കേഷൻ എയർലൈനുമായി പങ്കുവെക്കാൻ കഴിയും. 



ടർക്കിഷ് എയർലൈൻസുമായി ഈ സംവിധാനം ഇതിനകം തന്നെ സജീവമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ രീതിയിലാണ് ​​ഗൂ​ഗിൾ ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യാത്രക്കാർ അവരുടെ ലഗേജിൽ ഒരു ഫൈൻഡ് ഹബ് ട്രാക്കർ ഘടിപ്പിച്ചിരിക്കണം. ബാ​ഗേജുകളെത്തിയിട്ടും നിങ്ങളുടെ ബാ​ഗേജ് എത്തിയില്ലെങ്കിൽ ലൈവായി ട്രാക്ക് ചെയ്ത് ബാ​ഗേജ് കണ്ടെത്താൻ ഇത് സഹായിക്കും. അത് എയർലൈൻ ജീവനക്കാരുമായി പങ്കുവെക്കാൻ കഴിയും.

എയർലൈനുകൾ അവരുടെ ഔദ്യോ​ഗിക ‌സൈറ്റിലോ ആപ്പിലോ ഒരു ബാ​ഗേജ് ക്ലെയിം ഫോം ഒരുക്കിയിട്ടുണ്ടാകും. ഫൈൻ‌ ഹബ്ബിൽ നിന്ന് നിങ്ങളുടെ ബാ​ഗേജ് ട്രാക്കിങ് ലിങ്ക് ഫോമിൽ നൽകണം. ഇതിലൂടെ കാണാതാകുന്ന ബാ​ഗേജ് എയർലൈൻ ജീവനക്കാർക്ക് കണ്ടുപിടിക്കാൻ കഴിയും. യാത്രക്കർക്ക് അവർ പങ്കുവെക്കുന്ന ട്രാക്കിങ് ലിങ്ക് എപ്പോൾ വേണമെങ്കിലും നിർത്താലാക്കാവുന്നതാണ്. അല്ലെങ്കിലും ഏഴ് ദിവസം കഴിയുമ്പോൾ അത് തനിയെ പ്രവർത്തനരഹിതമാകുന്നതായിരിക്കും. ആപ്പ് വഴി കൈമാറ്റം ചെയ്യപ്പെടുന്ന എല്ലാ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris