ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കും



പശ്ചിമേഷ്യൻ സംഘ‍ർഷങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ മാറ്റിവച്ചു. ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവയുൾപ്പെടെയുള്ള പ്രധാന മിഡിൽ ഈസ്റ്റ് കേന്ദ്രങ്ങളിലെ പരീക്ഷയാണ് മാറ്റിവച്ചിരിക്കുന്നത്.


മാ‍ർച്ച് രണ്ടിന് നടക്കുന്ന പരീക്ഷകളാണ് നിലവിൽ മാറ്റിവച്ചിരിക്കുന്നത്. പുതിയ തീയതികൾ ഉടൻ അറിയിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ബാക്കിയുള്ള പരീക്ഷകൾ മാറ്റുന്ന കാര്യവും സിബിഎസ്ഇ പരിഗണിക്കുന്നുണ്ട്.

പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാ‍ർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകുന്നതാണ് സിബിഎസ്ഇയുടെ തീരുമാനം. വിദ്യാ‍ർത്ഥികളുടെ സുരക്ഷയ്‌ക്ക് മുൻ​ഗണന നൽകി കൊണ്ടാണ് നടപടിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി

Post a Comment

Previous Post Next Post
Paris
Paris