സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ




ഡൽഹി: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിനുമേൽ പുതിയ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. വാട്സ്ആപ്പ് ആപ്പുകൾ പ്രവർത്തിക്കാൻ മൊബൈൽ ഫോണിൽ ഇന്ന് മുതൽ രജിസ്റ്റർ ചെയ്ത സിം കാർഡുകൾ നിർബന്ധമാക്കും. മൊബൈൽ ഫോണിന് പുറമേ മറ്റ് സംവിധാനങ്ങളിൽ ലോഗിൻ ചെയ്യുന്ന വാട്സ്ആപ്പ് അക്കൗണ്ടുകൾ ആറ് മണിക്കൂറുകൾക്ക് ശേഷം ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആവും എന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.


നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകൾ തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇന്ന് മുതൽ 90 ദിവസത്തേക്കാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരാൻ സമയം അനുവദിച്ചിട്ടുള്ളത്. നിശ്ചയിച്ച സമയത്തിൽ കൂടുതൽ സമയം അനുവദിക്കില്ലെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ ഒരു ഉപഭോക്താവിന് ഒരു ദിവസം വാട്സ്ആപ്പ് ലോഗിൻ ചെയ്യാനുള്ള അവസരം രണ്ട് തവണയായി കുറയുകയും ചെയ്യും.

അതേസമയം ഒന്നിലധികം ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആളുകളും പതിവായി യാത്ര ചെയ്യുന്നവരുമായ ഉപഭോക്താക്കളും തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ കമ്പനികൾക്ക് മുമ്പിൽ നേരിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ _വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനും സൈബർ തട്ടിപ്പുകൾ തടയുന്നതിനും മാറ്റങ്ങൾ അനിവാര്യമാണെന്നാണ് സർക്കാർ പറയുന്നത്.

Post a Comment

Previous Post Next Post
Paris
Paris