ഇറാന്റെ തിരിച്ചടി; ഇസ്രായേലിൽ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറ് കടന്നു



തെൽ അവിവ്/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി തുടരുന്നതിനിടെ ഇസ്രായേലിന് കനത്ത തിരിച്ചടിയുമായി ഇറാൻ. ഇന്നലെ മുതൽ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇസ്രായേലിൽ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇസ്രായേലി ആംബുലൻസ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്റാൻ വിമാനത്താവളം ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളിൽ ആക്രമണം തുടരുന്നതായി ഇസ്രായേൽ മാധ്യമങ്ങൾ വ്യക്തമാക്കി.


നേരത്തെ ഇറാന്റെ ഹൃദയഭാഗം ഞങ്ങൾ തകർക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് തെഹ്റാൻ അടക്കമുള്ള സ്ഥലങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ തെഹ്റാനിലെ കൊട്ടാരവും കോടതി സമുച്ചയവും തകർത്തിരുന്നു. ഇറാൻ പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസർ സാദേയും മേജർ ജനറൽ അബ്‌ദുൽ റഹീം മൗസവിയും വധിക്കപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാവിലെ പ്രതിരോധ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെയുണ്ടായ യുഎസ്, ഇസ്രായേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.

യുഎസുമായി ചേർന്ന് ഇസ്രായേൽ ഇന്നലെ തെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതോടെ യുദ്ധം രൂക്ഷമായിരിക്കുകയാണ്. പരമോന്നത നേതാവിന്റെ മരണത്തിൽ ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖാംനഈയുടെ മകളും ഭർത്താവും കൊച്ചുമകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. തങ്ങൾക്ക് മികച്ച ഒരു നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും ഖാംനഈയുടെ കൊലക്ക് പ്രതികാരം ചെയ്യുമെന്നും ഇറാൻ റല്യൂഷണറി ഗാർഡ് (ഐആർജിസി) വ്യക്തമാക്കി. ഖാംനഈ കൊല്ലപ്പെട്ടതായി ഇന്ന് രാവിലെയാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.


Post a Comment

Previous Post Next Post
Paris
Paris