കെട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചാത്തമംഗലത്തു നിന്നും വിജയിച്ച യുഡിഎഫ് ജനപ്രതിനിധികളെ അനുമോദിച്ചു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബുഷ്റ പാലക്കുറ്റി സ്വാഗതം പറഞ്ഞു. അഹമ്മദ് കുട്ടി അരയങ്കോട്, എൻ പി ഹമീദ് മാസ്റ്റർ, കെ കെ മുഹമ്മദ്, നുസ്രത്ത് പി, , പി ടി സി അബ്ദുള്ള മാസ്റ്റർ, ഇബ്രാഹിം ഹാജി, ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, റജീബ് പാലക്കുറ്റി, ഒ പി ശരീഫ്, മുംതാസ് ഹമീദ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. മെമ്പർമാരെ മൊമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ, വൈസ് പ്രസിഡണ്ട് എം കെ അനീഷ്, ജില്ലാ പഞ്ചായത്ത് അംഗം ബൽക്കീസ് ടീച്ചർ, പഞ്ചായത്ത് ജനപ്രതിനിധികളായ അൻഷിത സൈനുദ്ദീൻ, സലീം കുന്നത്ത്, സുഹറബി അമീർ, സലീന കളൻതോട്, അനില ശ്രീധരൻ, സുബൈദ പുതിയാടം, ബബില ഷജിൻ, പുഷ്പവേണി, അജിത ആണിയംവീട്ടിൽ, ഫൗസിയ മുഹമ്മദ് എന്നിവർ ആദരവിന് നന്ദി അറിയിച്ച് സംസാരിച്ചു. അസ്മ, റൈഹാനത്ത്, ഷമീറ P.K, മൈമൂന തുടങ്ങിയവർ നേതൃത്വം നൽകി. ട്രഷറർ ഹസീന മലയമ്മ നന്ദി പറഞ്ഞു.
Post a Comment