പൂവാട്ട്പറമ്പ് : വർധിത ആവേശത്തോടെ ഒഴുകിയെത്തിയ ജനസാഗരം മുദ്രാവാക്യം മുഴക്കിയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയെ കുന്നമംഗലം മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ പുവ്വാട്ടുപറമ്പിലേക്ക് വരവേറ്റു. വികസിത നവകേരള സൃഷ്ടിയിൽ തങ്ങളും ഒപ്പമുണ്ടാവുമെന്ന പ്രഖ്യാപനമായിരുന്നു ജാഥാ സ്വീകരണം.
സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിൻ്റെ കരുതൽ അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ സംഗമ വേദി കൂടിയായി മാറി ആ സ്വീകരണം.ഞായറാഴ്ച വൈകുന്നേരം നാലുമണിക്കായിരുന്നു സ്വീകരണം എങ്കിലും ഉച്ചയോടെത്തന്നെ ജനങ്ങൾ പുവ്വാട്ടുപറമ്പിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. മൂന്നാംവരവിന് മുന്നൊരുക്കം എന്ന ബാനർ ഉയർത്തി ജാഥാക്യാപ്റ്റനെ ഷാൾ അണിയിച്ച് വനിതാ ശിങ്കാരി മേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ വെടിക്കെട്ടുമായാണ് പ്രവർത്തകർ വേദിയിലേക്കാനയിച്ചത്. എം എൽ എ പി. ടി എ. റഹീം ഷാളണിയിച്ചും മെമെൻ്റോ ഉപഹാരമായി നൽകിയും പി കെ പ്രേമനാഥ് ഹാരമണിയിച്ചു മാണ് ജാഥാക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിച്ചത്. കാസിം ഇരിക്കൂർ, മാത്യു കുന്നപ്പള്ളി, പി എം സുരേഷ് ബാബു, പി വി ദിവാകരൻ, ബാബു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ കോൺഗ്രസിൻ്റെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട പാരഡിഗാനത്തിന് മറുപടി പ്രചാരണ ഗാനം തയ്യാറാക്കിയ എം പി അശോക് കുമാറിനും സംഘത്തിനും ജാഥാ ലീഡർ എം വി ഗോവിന്ദൻ ഉപഹാരം നൽകി. എംഎൽ എ പി.ടി.എ റഹീം അധ്യക്ഷനായ പരിപാടിയിൽ സംഘാടക സമിതി കൺവീനർ പി ഷൈപു സ്വാഗതവും ചൂലൂർ നാരായണൻ നന്ദിയും പറഞ്ഞു.
Post a Comment