കുടിവെള്ള ലഭ്യതക്ക് പ്രാധാന്യം നൽകി ചാത്തമംഗലം വികസന സെമിനാർ



കെട്ടാങ്ങൽ :എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയെന്ന പദ്ധതിക്കു പ്രാധാന്യം നൽകി സമഗ്ര വികസന പദ്ധതിയുമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ. മുടങ്ങി കിടക്കുന്ന കുടിവെള്ളപദ്ധതികൾ പുനസ്ഥാപിച്ചും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും ലക്ഷ്യ പ്രാപ്തി നേടും.
2026-27 വർഷത്തെ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനായി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സെമിനാർ ജനപങ്കാളിത്തം കൊണ്ടും ആശയങ്ങൾ കൊണ്ടും ശ്രദ്ധേയമായി .



 എൻഐടിസി ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിൽ ജനപ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .വിനോദ് പടനിലം സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ. നദീറ അധ്യക്ഷത വഹിച്ചു. 


ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. അനീഷ് സ്വാഗതം പറഞ്ഞു. കരട് പദ്ധതി രേഖ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് റിട്ട. ജോയിന്റ് ഡയറക്ടർ പി. ത്രിവിക്രമൻ പ്രകാശനം ചെയ്തു.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബബില ഷജിൻ  കരട് പദ്ധതിരേഖ അവതരിപ്പിച്ചു.
സെമിനാറിൽ ടി. കെ. മുരളീധരൻ, ബ്ലോക്ക് മെമ്പർമാരായ മജീദ് മൂലത്ത്,ഇപി ബാബു, ജ്യോതിക, റസാഖ് വളപ്പിൽ,ദീപ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം കുന്നത്ത്,സലീന നൂറുദ്ധീൻ, വിവിധ സാമൂഹിക രാഷ്‌ട്രീയ നേതാക്കളായ കെ എ ഖാദർ മാസ്റ്റർ ,വി സുന്ദരൻ , ശിവദാസൻ മംഗലശ്ശേരി,ടി കെ വേലായുധൻ,എൻപി ഹംസ മാസ്റ്റർ,എം ഗോപാലകൃഷ്ണൻ,സദാനന്ദൻ കാമ്പ്രമണ്ണിൽ ,ടിടി മൊയ്തീൻ കോയ,സി കെ മജീദ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രാദേശിക വികസനവും കാർഷിക മേഖലയിലെ പുരോഗതിയും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ചകൾ നടന്നു. പഞ്ചായത്ത് സെക്രട്ടറി അഞ്ജന വിൻസെൻ്റ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris