കോഴിക്കോട് :
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ ട്രെൻഡ് സമിതിയുടെ നേതൃത്വത്തിൽ ലാമ്പ് എന്ന പേരിൽ ആരംഭിക്കുന്ന മെന്ററിംഗ് പരിപാടിയുടെ പ്രഖ്യാപനം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു.
ട്രെൻഡ് സമൂഹത്തിൽ നിർവഹിക്കുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനും, സമസ്തക്കും ഏറെ അഭിമാനകരമായ പ്രവർത്തങ്ങളാണെന്ന് തങ്ങൾ പറഞ്ഞു.കോഴിക്കോട് ജില്ലാ ട്രെൻഡ് ചെയർമാൻ
സിറാജ് പുത്തൂർമഠം അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ, ട്രെന്റ് കോഴിക്കോട് ജില്ലാ കൺവീനർ അഷ്‌റഫ് അണ്ടോണ സ്വാഗതവും സൈദാസ് നല്ലളം നന്ദിയും പറഞ്ഞു.
ജാഫർ പി.സി,താഹ യമാനി,Dr.ആരിഫലി,ഫാരിസ് ദാരിമി,സൈഫുദ്ധീൻവാരയത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment