അടിവാരം: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെയുള്ള സ്വകാര്യ തോട്ടത്തിൽ തീപിടുത്തം. റോഡരികിൽ നിന്നുമാണ് തോട്ടത്തിലേക്ക് തീ പടർന്നത്.
ഫയർഫോഴ്സ്, പോലീസ്, ചുരം സംരക്ഷണ സമിതി, ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ എന്നിവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ്. ചുരത്തിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കുക.
Post a Comment