പൊങ്കൽ ; 6ജില്ലകളിൽ അവധി



തിരുവനന്തപുരം:കേരളത്തില്‍ പൊങ്കല്‍ അവധി പ്രഖ്യാപിച്ചു. പ്രാദേശിക അവധികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്* എന്നീ ജില്ലകള്‍ക്ക് മാത്രമാണ് അവധി.


സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടറില്‍ പറഞ്ഞിട്ടുള്ള അവധി കൂടിയാണിത്. ജനുവരി 15 വ്യാഴാഴ്ചയാണ് കേരളത്തില്‍ പൊങ്കല്‍ അവധി വരുന്നത്.

അതെസമയം തമിഴ്നാട്ടില്‍ 3 ദിവസമാണ് പൊങ്കല്‍ അവധി. 15 മുതല്‍ 17 വരെ 3 ദിവസങ്ങളിലാണ് അവധി. ഇടയില്‍ ഞായറാഴ്ച കൂടി വരുന്നുണ്ട്. തമിഴ്നാടിന്റെ പ്രത്യേക ആഘോഷമാണ് പൊങ്കലെങ്കിലും തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കലിന് പ്രാധാന്യമുണ്ട്. കേരളത്തിലും ഈ ദിസങ്ങളില്‍ വ്യത്യസ്തമായ പേരുകളില്‍ ആഘോഷങ്ങളുണ്ട്. മകരസംക്രാന്തി ആഘോഷം വരുന്നത് ജനുവരി 14നാണ്.

വൻ ആഘോഷങ്ങളാണ് പൊങ്കലിന് തമിഴ്നാട്ടില്‍ നടക്കുന്നത്. ജനുവരി 14ന് കൂടി അവധി വേണമെന്ന ആവശ്യം പല കോണില്‍ നിന്ന് വന്നിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അത് അംഗീകരിച്ചിട്ടില്ല. പൊങ്കല്‍ ആഘോഷത്തിന് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകള്‍ക്ക് പൊങ്കല്‍ കിറ്റും 3000 രൂപ ധനസഹായ വിതരണവും നടത്തിയിരുന്നു. എട്ടാം തീയതി മുതല്‍ക്കാണ് കിറ്റ് വിതരണം ആരംഭിച്ചത്.

Post a Comment

Previous Post Next Post
Paris
Paris