അനധികൃത മണൽ കടത്ത്: കൂളിമാടിൽ ടിപ്പർ ലോറി പോലീസ് പിടികൂടി


മാവൂർ: കൂളിമാട് ഭാഗത്തുനിന്ന് അനധികൃതമായി മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി മാവൂർ പോലീസ് പിടികൂടി. ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് KL 56 A 7714 നമ്പർ ലോറി കസ്റ്റഡിയിലെടുത്തത്.




 മാവൂർ സി.ഐ ദിനേഷ് ടി.പി, സി.പി.ഒ വിനീത്, ഹോം ഗാർഡ് വേലായുധൻ എന്നിവരടങ്ങിയ സംഘമാണ് മണൽ കടത്ത് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത വാഹനം സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പോലീസ് ഉപരിനടപടികൾ സ്വീകരിച്ചുവരുന്നു.

Post a Comment

Previous Post Next Post
Paris
Paris