ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2026'-ന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഔദ്യോഗിക ലോഗോ തയ്യാറാക്കി നൽകാം. തയ്യാറാക്കിയ ലോഗോ എ4 വലിപ്പത്തിലുള്ള പേപ്പറിൽ കളർ പ്രിന്റ് ചെയ്ത ശേഷം സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.
എൻട്രികൾ ജനുവരി 20 വൈകുന്നേരം 4ന് മുൻപായി തിരുവനന്തപുരത്തുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.
കവറിന് പുറത്ത് 'തദ്ദേശ ദിനാഘോഷം 2026 - ലോഗോ' എന്ന് രേഖപ്പെടുത്തണം. മികച്ച എൻട്രിയ്ക്ക് ആകർഷകമായ സമ്മാനവും ക്യാഷ് അവാർഡും നൽകും. എൻട്രികൾ അയക്കേണ്ട വിലാസം: പ്രിൻസിപ്പൽ ഡയറക്ടർ, സ്വരാജ് ഭവൻ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, നന്ദൻകോട്, തിരുവനന്തപുരം – 695003.
Post a Comment