പാഴൂർ ;
2025 ൽ നാളെ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ട് പൂർണ്ണമായും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിൽ ചാത്തമംഗലം പഞ്ചായത്തിലെ വാർഡ് 10 പാഴൂർ എ യു പി സ്കൂളിൽ ചാത്തമംഗലം പഞ്ചായത്ത് ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ഓലകൊണ്ട് രണ്ട് കൊട്ടകൾ നിർമ്മിക്കുകയും അതിലൊന്ന് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാനും മറ്റൊന്ന് പേപ്പർ വേസ്റ്റുകൾ നിക്ഷേപിക്കാനും തരംതിരിച്ചുകൊണ്ട് മാലിന്യങ്ങളെ കൃത്യമായി സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ അതിന്റെ കൂടെ നിൽക്കുമെന്നും ഹരിത കർമ്മ സേന അംഗങ്ങൾ പറഞ്ഞു.
Post a Comment