ഉച്ചതിരിഞ്ഞ് വീണ്ടും കുതിച്ച് സ്വർണവില; ഗ്രാമിന് 70 രൂപകൂടി, ഈ മാസത്തെ ഉയർന്ന നിരക്ക്



കൊച്ചി: സംസ്ഥാനത്ത് സ്വർണ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ 22 കാരറ്റ് (916) ഒരു ഗ്രാം സ്വർണത്തിന് 11,980 രൂപയായായി. പവന് ഈ മാസത്തെ ഉയർന്ന നിരക്കായ 95,840 രൂപയായി. രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.


 വെള്ളിയാഴ്ച ആകെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,800 രൂപയായും 14 കാരറ്റിന്റേത് 61,400 രൂപയായും വർധിച്ചു. 39,600 രൂപയാണ് ഒരു പവൻ 9 കാരറ്റ് സ്വർണത്തിന്‍റെ വില. ആഗോള വിപണിയിൽ സ്വർണവിലയിൽ 10 ഡോളറിന്‍റെ വർധന രേഖപ്പെടുത്തി. ട്രോയ് ഔൺസിന് 4223 ഡോളറിലാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഉയർന്നിട്ടുണ്ട്. യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ചില നിർണായക കണക്കുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

Post a Comment

Previous Post Next Post
Paris
Paris