മലയമ്മ: " പാഠം ഒന്ന് എൻ്റെ പ്രകൃതി" എന്ന സ്കൂൾ തനത് പ്രവർത്തനത്തിൻ്റെ ഭാഗമായി മലയമ്മ എ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികളും വിവിധ വർണക്കടലാസുകൾ കൊണ്ട് വിത്തു പേനകൾ നിർമിച്ചു. പലതരം ചെടികളുടെ വിത്തുകൾ ഇട്ടു കൊണ്ടാണ് പേന നിർമിച്ചത്.
കുട്ടികളെ പ്രകൃതി സൗഹൃദ ജീവിതത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതിനും മണ്ണിനെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിനെ ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമാണ് വിത്തു പേനകൾ നിർമിച്ചത്. സ്കൂൾ തനത് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി . മുഹമ്മദ് കോയ നിർവഹിച്ചു. കുന്ദമംഗലം സബ്ജില്ല പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ സുഷമയെ ഈ ചടങ്ങിൽ അദ്ദേഹം ആദരിച്ചു. ഹെഡ്മിസ്ട്രസ് ഷീബ. വി, സീനിയർ അധ്യാപകരായ അബ്ദുൾ അസീസ് , ശ്രീജ എ.പി, മാതൃ സമിതി ചെയർ പേഴ്സൺ സഫൂറ , മാതൃസമിതി വൈസ് ചെയർപേഴ്സൺ ജസ്ന, എസ്.ആർ. ജി കൺവീനർ ജിജി വി.കെ , കാർഷിക ക്ലബ് കൺവീനർ ഷിജ പി.എ എന്നിവർ സംസാരിച്ചു. സ്കൂൾ തനത് പ്രവർത്തനങ്ങൾക്ക് കൺവീനർ അശ്വതി പി.പി നേതൃത്വം നൽകി വരുന്നു.
Post a Comment