PPL -2025 LP വിഭാഗം ഫുട്ബോൾ ടൂർണമെൻ്റ്: Amigos 2025 ചാമ്പ്യൻസ്



കട്ടാങ്ങൽ  : പിലാശ്ശേരി എയുപി സ്കൂളിൽ LP കുട്ടികൾക്കായുള്ള PPL-ഫുട്ബോൾ  മത്സരത്തിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ തലപ്പെരുമണ്ണ  ടർഫിൽ വെച്ച് നടത്തപെട്ടു. 




 ശക്തമായ    മത്സരങ്ങൾ നടന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഏറ്റ് മുട്ടിയത് Nyclos, Amigos,  Shockers fellows എന്നി ടീമുകൾ ആയിരുന്നു. വീറും വാശിയുo നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ Nyclos&Amigos ടീമുകൾ ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തു. ഒടുവിൽ Amigos 2025 LP- PPL മത്സരത്തിന്റെ ചാമ്പ്യൻസ് അയി മാറി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,ആനന്ദ്,അജുൻ,അശ്വതി, മായ, വിസ്മയ,മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris