ചൂലൂർ ശൂലനൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാഭാഗ്യ സൂക്ത യജ്ഞം ഡിസംബർ 24 മുതൽ



ചൂലൂർ : പുരാതനമായ ചൂലൂർ ശൂലനൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അപൂർവ്വമായി നടക്കാറുള്ള 'മഹാഭാഗ്യ സൂക്ത യജ്ഞം' ഡിസംബർ 24 മുതൽ 28 വരെ നടക്കും. മലബാറിൽ ഇതാദ്യമായാണ് ഇത്തരമൊരു യജ്ഞം സംഘടിപ്പിക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിന്റെ ആദ്യ ദിനമായ ഡിസംബർ 24 ബുധനാഴ്ച രാവിലെ 9 : 30 ന്
സുബ്രഹ്മണ്യ അഷ്ടോത്തര നാമ ജപയഗ്നം നടക്കും.തുടർന്ന് വൈകുന്നേരം യുവ എഴുത്തുകാരനും 
ഇന്ത്യാ സ്റ്റാർ ഐക്കണിക്ക് അവാർഡ് ജേതാവുമായ
 പി എം വ്യാസന്റെ ഭക്തിപ്രഭാഷണവും ഉണ്ടാകും.
രണ്ടാം ദിവസമായ വ്യാഴാഴ്ച രാവിലെ പാറക്കോട് വാസുദേവൻ നമ്പൂതിരിയുടെ 
ഭക്തി പ്രഭാഷണംനടക്കും.
വെള്ളിയാഴ്ച രാവിലെയും വൈകിട്ടും വിവിധ കല പരിപാടികൾ അരങ്ങേറും.ശനിയാഴ്ച രാവിലെ വൈദിക് വേദിക്ക് ഇൻസ്ട്രക്ടർ ബാബുരാജൻ്റെ ഭക്തി പ്രഭാഷണംനടക്കും.
വൈകുന്നേരം
നടക്കുന്ന
സാംസ്കാരിക
സമ്മേളനംസിദ്ധാനന്ദ
പുരി സ്വാമി ഉദ്ഘാടനം ചെയ്യും.കൂടാതെ മഹാമണ്ഡലേശ്വർ ശ്രീമദ് ആനന്ദവനം ഭാരതി മഹാരാജ് സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തും.പരിപാടിയുടെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ദീപ കൃഷ്ണദാസ് കടലുണ്ടിയുടെ ഭക്തി പ്രഭാഷണവും വൈകുന്നേരം വിദ്യാസാഗർ ഗുരുമൂർത്തിയുടെ ഭക്തിപ്രഭാഷണവും തുടർന്ന് കോഴിക്കോട് രാഗസുധ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും നടക്കും.
ചടങ്ങിന്റെ ഭാഗമായി എല്ലാ ദിവസവും പ്രസാദ ഊട്ടും ഉണ്ടാകുമെന്നും സംഘാടകസമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ യജ്ഞ സമിതി ചെയർമാൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ 
എൻ ടി പരമേശ്വരൻ നമ്പൂതിരി,
ഫിനാൻസ് കമ്മിറ്റി കൺവീനർ രവീന്ദ്രൻ പറമ്പിൽ,
ക്ഷേത്ര ട്രസ്റ്റി ട്രഷറർ എൻ ടി നാരായണൻ നമ്പൂതിരി,
 ശ്രീജിത്ത് ഉൽപ്പംകണ്ടി, രാധാകൃഷ്ണൻ കാല്പകശ്ശേരി,
 കൃഷ്ണൻ നമ്പൂതിരി മുല്ലപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.


 

Post a Comment

Previous Post Next Post
Paris
Paris