ആരോഗ്യ ബോധവൽക്കരണ ഫ്ലാഷ് മോബും സ്കിറ്റും



മുക്കം : സി എച്ച് സി യുടെയും കെ എം സി ടി മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക്കുകളുടെ സുരക്ഷിത ഉപയോഗം  വിഷയമാക്കി മുക്കം ബസ് സ്റ്റാൻഡിൽ ഫ്ലാഷ്മോബ്, ബോധവൽക്കരണ സ്കിറ്റ്, ക്ലാസ്സ് എന്നിവ നടത്തി.ഏകാരോഗ്യ ബോധവൽക്കരണ പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് സംഘടി പ്പിച്ചത്.സി എച്ച് സി ഹെൽത്ത്‌ സൂപ്പർവൈസർ സിജു കെ നായർ അധ്യക്ഷനായി.


മുനിസിപ്പൽ സെക്രട്ടറി എ കൃഷ്ണ ഗോപാൽ,  ഫർമക്കോളജി  എച്ച് ഒ ഡി ഡോക്ടർ ദിവ്യ ജി കൃഷ്ണൻ, മുനിസിപ്പാലിറ്റി ഹെൽത്ത്‌ ഇൻസ്‌പെക്ടർ മജീദ്, സി എച്ച് സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ് എം, കെ എം സി ടിയിലെ ഡോക്ടർമാരായ നസീഹ ഹലീമ, ഫിദ അൻവർ,ചൈത്ര ബി അജയൻ, ഹസ്ന പി., എം എൽ എസ് പി നേഴ്സ്  ലിന്റ ജോർജ്  പ്രസംഗിച്ചു. സീനിയർ റസിഡന്റ്റുമാരായ ശങ്കർ വി, നീതു പി,ഡോക്ടർ ഷിബില നർഗീസ്, ഡോക്ടർ നമിത കെ ടി,സി എച്ച് സി പി ആർ ഒ രഞ്ജു ജോർജ്,ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഓസ്റ്റിൻ ദേവ് ഡി എസ്,
അഖിൽ സി,എം എൽ എസ് പി നേഴ്സ്മാരായ ഷഹന, ഖദീജ ബിഷാര, പ്രീജ എൻ കെ, ജെബിൻ കെ ടി നേതൃത്വം നൽകി.കെ എം സി ടി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളാണ് കലാ പരിപാടികൾ  അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post
Paris
Paris