കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് മത്സരിക്കുന്ന പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തിൽ ആകെ പതിനൊന്ന് സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.
മൊകേരി ഡിവിഷനിലെ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ മിസ്ഹബ് കീഴരിയൂർ കാരശ്ശേരി ഡിവിഷനിൽ മത്സരിക്കും.
നാദാപുരം ഡിവിഷനിൽ കെ.കെ നവാസ് മത്സരിക്കും. ഉള്ളേരിയിൽ റീമ മറിയം കുന്നുമ്മൽ, പനങ്ങാട് നസീറ ഹബീബ്, താമരശ്ശേരിയിൽ പി.ജി മുഹമ്മദ്, കാരശ്ശേരിയിൽ മിസ്‌ഹബ് കീഴരിയൂർ, ഓമശ്ശേരിയിൽ ബൽക്കീസ് ടീച്ചർ, കടലുണ്ടിയിൽ അഡ്വ. അഫീഫ നഫീസ, ചേളന്നൂരിൽ കെ.പി മുഹമ്മദൻസ്, അത്തോളിയിൽ സാജിദ് കോറോത്ത്, മണിയൂരിൽ സാജിദ് നടുവണ്ണൂർ എന്നിവർ മത്സരിക്കും
Post a Comment