ടൈനി ടോസ് പ്രീ പ്രൈമറി സ്കൂൾ വാർഷിക സ്പോർട്സ് സംഘടിപ്പിച്ചു.



മലയമ്മ : മലയമ്മ എ.യു പി സ്കൂൾ പ്രീ പ്രൈമറി വിഭാഗം KG OLIMPIA 2K25 എന്ന പേരിൽ വാർഷിക സ്പോർട്സ് സംഘടിപ്പിച്ചു. മലയമ്മ എ.യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ വി യുടെ അധ്യക്ഷതയിൽ നടന്ന വാർഷിക സ്പോർട്സ് പി. ടി. എ പ്രസിഡൻ്റ് കുഞ്ഞിമരക്കാർ മലയമ്മ ഉദ്ഘാടനം നിർവഹിച്ചു. 


സീനിയർ അധ്യാപകൻ അബ്ദുൾ അസീസ് ,ശ്രീജ എ പി ,മായ , പ്രശോഭ്, റാഹിന കെ എന്നിവർ സംസാരിച്ചു. കുട്ടികൾ നടത്തിയ വർണാഭമായ പരേഡിന് അഖില , രേഖ, സൗമ്യ , ജിൽസു , സിറാജ് ഈസ്റ്റ്‌ മലയമ്മ, ഫാരിസ് യു.പി എന്നിവർ നേതൃത്വം നൽകി. വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.

Post a Comment

Previous Post Next Post
Paris
Paris