ഗുഡ്സ് ട്രെയിൻ എൻജിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു




കൊച്ചി: കളമശേരിയില്‍ ഗുഡ്സ് ട്രെയിൻ എൻജിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഷണ്‍ഡിംഗ് ചെയ്യുന്നതിനിടയില്‍ പാളം മറികടന്ന് എൻജിൻ മുന്നോട്ട് പോയി ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50നുണ്ടായ അപകടത്തില്‍ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയില്‍വേ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്നും റെയില്‍വേ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris