കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷ വിവാദം; കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചു



 കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അതെ ചോദ്യപ്പേറാണ് ഇത്തവണയും പരീക്ഷയ്ക്ക് നൽകിയത്. 


നാല് വർഷ ബിരുദ കോഴ്സിൽ എംഡിസി സൈക്കോളജി ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ആവർത്തനം ഉണ്ടായത്.പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കുമെന്ന് കാലിക്കറ്റ് സർവകലാശാല അറിയിച്ചു. സർവകലാശാലയുടെ വീഴ്ചയിൽ വിദ്യാർത്ഥികൾ ഒന്നാകെ വലഞ്ഞിരിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris