മുഖ്യമന്ത്രിക്കെതിരേ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു



 തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹിക മാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് കേസെടുത്തത്.


കലാപശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സെല്‍ട്ടണ്‍ എല്‍ഡി സൗസ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് താഴെയാണ് ടീന ജോസ് കൊലവിളി പരാമര്‍ശം നടത്തിയത്. ഇത് വലിയ വിവാദമായിരുന്നു.

അതേസമയം, ടീന ജോസിനെ തള്ളിക്കൊണ്ട് സിഎംസി സന്ന്യാസിനീ സമൂഹവും രംഗത്തെത്തിയിരുന്നു. ടീന നിലവില്‍ സിഎംസി സഭാംഗമല്ലെന്നും അധികാരികള്‍ അറിയിച്ചിരുന്നു. 2009 ഏപ്രില്‍ നാലുമുതല്‍ ടീനയുടെ അംഗത്വം നഷ്ടപ്പെട്ടതാണെന്നും വ്യക്തമാക്കിയിരുന്നു.



Post a Comment

Previous Post Next Post
Paris
Paris